sfi

തൃശൂർ : കേരളവർമ്മ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ സംഗമം 'സഖാവെട്ടം' 27നും 28നും കോളേജ് കാമ്പസിൽ നടക്കും. 1970 മുതലുള്ള മുപ്പതോളം മുൻ യൂണിയൻ ചെയർമാന്മാരും നൂറിലേറെ ഭാരവാഹികളും പങ്കെടുക്കും. 27ന് 10.30ന് എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ പി.എസ് ഇക്ബാൽ അദ്ധ്യക്ഷത വഹിക്കും. 11.30ന് സുനിൽ പി.ഇളയിടം 'മൈത്രിയുടെ മാനങ്ങൾ' വിഷയം അവതരിപ്പിക്കും. 3ന് മന്ത്രി കെ.രാധാകൃഷ്ണൻ ബാലൻ എൻഡോവ്‌മെന്റ് വിതരണം നടത്തും. 28ന് 10ന് 'ഉന്നത വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ' സെമിനാർ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി ഇരുളനൃത്തം, തെയ്യം തുടങ്ങി വിവിധ കലാ-സാംസ്‌കാരിക പരിപാടികളും നടക്കുമെന്ന് ഭാരവാഹികളായ ദീപൻ ജോസഫ്, ടി.വി.ബേബി, ടി.ആർ.മീര എന്നിവർ പറഞ്ഞു.