fashion-show

തൃശൂർ : നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ശക്തൻ എക്‌സിബിഷൻ പവലിയനിൽ 23ന് വൈകിട്ട് 5ന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി 'ഇൻഡിഫറന്റ് ബ്യൂട്ടി കാലിബർ' ഫാഷൻ ഷോ നടത്തും. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. അഞ്ച് കാറ്റഗറികളിലായി നൂറിൽപരം കുട്ടികൾ പങ്കെടുക്കും. 24ന് വൈകിട്ട് അഞ്ചിന് ഇന്റർ കേരള ഡിസൈനർ ഫാഷൻ ഷോയും റാഷിദ ഹന്നയുടെ നേതൃത്വത്തിൽ മെഹന്ദി കോണ്ടസ്റ്റും നടത്തുമെന്ന് ഷോ ഡയറക്ടർ സി.എസ്.പിന്റോ, കൊറിയോഗ്രഫർ റോമ മൻസൂർ, ക്രിയേറ്റിവ് ഡയറക്ടർ സുനിൽ കക്കാട്ട് എന്നിവർ പറഞ്ഞു.