 
ചേർപ്പ്: പാറളം സോഷ്യൽ വെൽഫെയർ കോ- ഓപറേറ്റീവ് സൊസൈറ്റി പൊൻതൂവൽ 2022 ആദര സംഗമം നടത്തി. തൃശൂർ അർബൻ സഹകരണ ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.ഒ. ജേക്കബ് അദ്ധ്യക്ഷനായി. അംഗൻവാടി അദ്ധ്യാപകർ, വിവിധ മത്സര വിജയകളായ വെങ്ങിണിശ്ശേരി ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾ, എസ്.എസ്.എൽ.സി പ്ലസ് ടു, ഡിഗ്രി വിഭാഗങ്ങളിൽ ഉന്നത മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് സിനിമ സീരിയൽ താരം സീമ ജി. നായർ അവാർഡുകൾ വിതരണം ചെയ്തു. ബിന്ദു അശോകൻ, എം. സേതുമാധവൻ, ടി.കെ. രാജു, കെ.ആർ. ചന്ദ്രൻ, എ.ആർ. റപ്പായി, സി.ആർ. വേലായുധൻ എന്നിവർ പ്രസംഗിച്ചു.