christmas

തൃശൂർ: സപ്ലൈകോയുടെ ക്രിസ്മസ് ന്യൂ ഇയർ ഫെയർ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 5.30ന് മന്ത്രി കെ.രാജൻ നിർവഹിക്കും. തേക്കിൻകാട് മൈതാനം, തെക്കേഗോപുരനടയിൽ 12 ദിവസത്തെ ഫെയറിൽ പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ അവശ്യ സാധനം ലഭിക്കും.

സപ്ലൈകോ വില്പനശാലകളിൽ നിന്നോ ഫെയറുകളിൽ നിന്നോ 3000 രൂപയ്‌ക്കോ അധികം തുകയ്‌ക്കോ സാധനം വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. ലക്കി ഡിപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് ഒരു ഗ്രാം സ്വർണനാണയം സമ്മാനം നൽകും. പി .ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ പ്രതാപൻ എം.പി വിശിഷ്ടാതിഥിയാകും. മേയർ എം.കെ വർഗീസ് ആദ്യ വിൽപ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, കളക്ടർ ഹരിത വി.കുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ തുടങ്ങിയവർ പങ്കെടുക്കും.