
തൃശൂർ: കൊവിഡ് മഹാമാരിയുടെ മറവിൽ പാർലമെന്റിനെ നോക്കുകുത്തിയാക്കി കേന്ദ്രഗവൺമെന്റ് അടിച്ചേല്പ്പിച്ച ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണമെന്ന് ആർ.എം.പി.ഐ രണ്ടാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം.
സി.എസ്.ആർ ഫണ്ടിന്റെ ക്രമവിരുദ്ധ വിനിയോഗം തടയണം,റേഷൻ വിതരണം കുറ്റമറ്റതാക്കണം,നിർദ്ദിഷ്ട ബഫർ സോൺ വിജ്ഞാപനം ഭേദഗതി ചെയ്യണം എന്നിങ്ങനെ ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായി ടി.എൽ.സന്തോഷ് (പ്രസിഡന്റ്),എൻ.വേണു (സെക്രട്ടറി),ജി.ബാലകൃഷ്ണപ്പിള്ള (ട്രഷറർ) എന്നിവരെയും 25അംഗ സംസ്ഥാന കമ്മിറ്റിയേയും 75അഖിലേന്ത്യാസമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു.
എൻ.വേണു,കെ.എസ് ഹരിഹരൻ,കെ.കെ.രമ എം.എൽ.എ,സി.പി.ഐ എം.എൽ റെഡ് സ്റ്റാർ പ്രതിനിധി പി.എൻ പ്രോവിന്റ്,അഡ്വ.വി.എം ഭഗവത് എന്നിവർ പങ്കെടുത്തു.