leader

തൃശൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ ചരമദിനം 23 ന് ആചരിക്കും. 110 കേന്ദ്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപങ്ങളിൽ അനുസ്മരണ സമ്മേളനങ്ങളും സെമിനാറും നടക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ സപ്തതി മന്ദിരത്തിൽ നടക്കുന്ന 'ലീഡർ സ്മൃതി' മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.