അന്നമനട: ഒറ്റ സിനിമയിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ മോഹൻ രാഘവൻ അനുസ്മരണവും അവാർഡ് നിശയും 22, 23 തീയതികളിൽ അന്നമനടയിൽ നടക്കും. 22ന് നാലിന് അന്നമനട ജംഗ്ഷനിൽ ചിത്രകാരൻ മുഹമ്മദ് അലി ആദത്തിന്റെ സ്മരണയിൽ ഓർമ്മച്ചായം എന്ന പേരിൽ ചിത്രരചന സദസ് നടക്കും. സർക്കാരിന്റെ ഭിന്നശേഷിക്കാർക്കുള്ള സർഗ പുരസ്‌കാരം നേടിയ ചിത്രകാരി അസ്‌ന ഷെറിൻ ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ 10ന് അന്നമനട വി.എം ഹാളിൽ പൊതുചിത്രപ്രദർശനം ചിത്രകാരൻ സുരേഷ് മുട്ടത്തി ഉദ്ഘാടനം ചെയ്യും. 5ന് കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാകും. കുരുതി എന്ന സിനിമയുടെ സംവിധായകൻ മനു വാര്യർക്കാണ് മോഹൻ രാഘവന്റെ പേരിലുള്ള പത്താമത് സംസ്ഥാന പുരസ്‌കാരം. കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് പുരസ്‌കാര സമർപ്പണം നിർവഹിക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.