fish-agricultureസി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി ടി.പി. പ്രഭേഷിന്റെ വരാൽ മത്സ്യക്കൃഷി വിളവെടുപ്പ് പി.കെ. ചന്ദ്രശേഖരൻ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: സംയോജിത കൃഷിയുടെ ഭാഗമായി സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി ടി.പി. പ്രഭേഷ് ആരംഭിച്ച വരാൽ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ നിർവഹിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ആബിദലി അദ്ധ്യക്ഷനായി. എം.എസ്. മോഹനൻ, ഷീല രാജ്കമൽ, കെ.എം. സലീം, സി.എസ്. സുവിന്ദ്, ടി.കെ. മധു, കെ.കെ. ഹാഷിക്, സ്വാതി ആനന്ദ്, ടി.കെ. ഗീത, ചന്ദ്രൻ കളരിക്കൽ എന്നിവർ സംസാരിച്ചു.