
തൃശൂർ: കോർപ്പറേഷനും ചേംബർ ഒഫ് കോമേഴ്‌സും സംയുക്തമായി നടത്തുന്ന തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന് മുന്നോടിയായുള്ള ലോഗോ സിനിമ താരം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി പ്രകാശനം ചെയ്തു. വിളംബര റാലിയുടെ ദീപശിഖ സുരേഷ് ഗോപി ചേംബർ പ്രസിഡന്റ് പി.കെ.ജലീലിന് നൽകി. സിറ്റി ക്ലീനിംഗ് പദ്ധതിക്കും അദ്ദേഹം തുടക്കമിട്ടു.
കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ, ചേംബർ സെക്രട്ടറി ജിജി ജോർജ്, കെ.ജി അനിൽകുമാർ , കൗൺസിലർമാരായ മഹേഷ്, വിനോദ് പൊള്ളഞ്ചേരി, ഡോ.ആതിര, രേഷ്മ ഹെമേജ്, സുബി സുകുമാർ, ചേംബർ ജോ. സെക്രട്ടറി ശ്രീകാന്ത് തുടങ്ങിയവരും പങ്കെടുത്തു. മനസ് പോലെ നഗരവും ശുചിത്വപൂർണമാക്കണമെന്ന ആഹ്വാനത്തോടെ തുടങ്ങിയ റാലിയിൽ നേതാക്കളും, യൂത്ത് വിംഗ് സാരഥികളും, കോർപ്പറേഷൻ ജീവനക്കാരും തേക്കിൻകാട് മൈതാനത്തേക്ക് പ്രയാണമാരംഭിച്ചു. 22 ന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേദിക്കരികിൽ ദീപശിഖ സ്ഥാപിച്ചു.