news-photo-
മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ആരംഭിച്ച അഷ്ടമംഗല പ്രശ്‌നം.

ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമംഗല പ്രശ്‌നത്തിന് തുടക്കമായി. ഇന്നലെ രാവിലെ 9.30ന് സിദ്ധാർത്ഥ് എന്ന കുട്ടിയാണ് സ്വർണം വച്ചത്. പ്രശ്‌നാ രൂഡീ കർക്കിടകമാണ്. എടപ്പാൾ ഗോവിന്ദൻ മാസ്റ്റർ, എളവള്ളി പ്രശാന്ത് മേനോൻ, കൂറ്റനാട് രവിശങ്കർ പണിക്കർ, ദേശ പണിക്കർ മമ്മിയൂർ കളരി രമേഷ് പണിക്കർ തുടങ്ങിയവരാണ് രാശി വയ്ക്കൽ ചടങ്ങിൽ പങ്കെടുത്തത്. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ, അംഗങ്ങളായ കെ.കെ. ഗോവിന്ദ് ദാസ്, പി. സുനിൽകുമാർ, പാരമ്പര്യ ട്രസ്റ്റിയുടെ പ്രതിനിധി കെ.സി. രവീന്ദ്രവർമ്മ രാജ, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി എന്നിവരും അനേകം ഭക്തജനങ്ങളും പങ്കെടുത്തു. ഇന്ന് രാവിലെ 9 മുതൽ പ്രശ്‌നചിന്ത ആരംഭിക്കുന്നതാണ്.