pusthakavolsavamകൊടുങ്ങല്ലൂരിൽ ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവം സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: വായന മരിക്കുകയില്ലെന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിയിൽ ഇല്ലാതാകുന്ന ഒന്നല്ല പുസ്തകമെന്നും സുനിൽ പി. ഇളയിടം. ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വരെ പുസ്തകോത്സവം നടക്കും. സെമിനാറുകൾ, ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ, കലാപരിപാടികൾ എന്നിവ വിവിധ ദിവസങ്ങളിൽ സംഘടിപ്പിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അമ്പാടി വേണു, സി.കെ. ഗിരിജ, കെ.പി. രാജൻ, കെ.എം. മുസ്താക്ക് അലി, ടി.കെ. രമേഷ്ബാബു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.കെ. അബീദലി സ്വാഗതവും, ജനറൽ കൺവീനർ അഡ്വ: അഷറഫ് സാബാൻ നന്ദിയും പറഞ്ഞു.