meeting

ചാലക്കുടിയിൽ നടന്ന ഡോ. എം. ജയപ്രകാശ് അനുസ്മരണം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. എം. ജയപ്രകാശിന്റെ അനുസ്മരണം നടത്തി. പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റെയ്‌സൺ ആലൂക്ക അദ്ധ്യക്ഷനായി. ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ജോബി മേലേടത്ത്, ജോർജ് വേഴപറമ്പിൽ, ജോയ് പാനികുളം, എം.ഡി. ഡേവിസ്, എൻ.എ. ഗോവിന്ദൻകുട്ടി, പ്രദീപ് തയ്യിൽ എന്നിവർ സംസാരിച്ചു.