
പെരിങ്ങോട്ടുകര: കിഴക്കേ ചെറുമുക്ക് മനക്കൽ സി.കെ ഗോദൻ നമ്പൂതിരി ( സി.കെ.ജി 86) നിര്യാതനായി. ശബരിമല സന്നിധാനം മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെ മാതൃസഹോദരനായ അദ്ദേഹം ചെറുമുക്ക് തന്ത്രി ഇല്ലത്തെ ഇപ്പോഴത്തെ കാരണവരാണ്. റിട്ട എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. പാറശ്ശാല മഹാദേവക്ഷേത്രം, വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം, ശ്രീകാര്യം ക്ഷേത്രം, പുലയൂക്കോട് മഹാവിഷ്ണുക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ താന്ത്രിക ആചാര്യനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ : സരോജിനി അന്തർജ്ജനം. മക്കൾ: കൃഷ്ണപ്രകാശ് (ന്യൂഇന്ത്യാ ഇൻഷ്വറൻസ് , തൃശൂർ), പ്രസാദ് (ബംഗളൂരു). മരുമക്കൾ : രജനി (എൽ.ഐ.സി, കൊടുങ്ങല്ലൂർ), അനിത (ബംഗളൂരു).
ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് പുലയുള്ളതിനാൽ പൂജാദി കർമ്മങ്ങൾ ഒഴിവാക്കി 10 ദിവസത്തേക്ക് കൊപ്രാക്കളത്തിന് സമീപമുള്ള ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറ്റിത്താമസിച്ചു.