തൃശൂർ: പാർട്ട് ഒ.എൻ.ഒ ഫിലിംസിന്റെ ഭരത് പി.ജെ. ആന്റണി സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നാടകരചന: കെ. ഗിരീഷ് (ചേറൂർപട), മികച്ച ഡോക്യുമെന്ററി ഫിലിം, രചന, സംവിധാനം: ഷാജി പട്ടിക്കര (ഇരുൾ വീണ തിരശീല), മികച്ച ഷോർട്ട് ഫിലിം, സംവിധാനം: ശരത് മേനോൻ (ദി റെഡ് ബോൾ), മികച്ച തിരക്കഥ: വിനോദ് ലീല (ഗോഡ് ഒഫ് സ്‌മോൾ തിങ്‌സ്), മികച്ച ഷോർട്ട് ഫിലിം, തിരക്കഥ, സംവിധാനം: ശരത്ചന്ദ്രൻ പറങ്ങോടത്ത് (വേനലിലെ നീരുറവകൾ), മികച്ച കുട്ടികളുടെ സിനിമ, സംവിധാനം: ജാഫർ കുറ്റിപ്പുറം (മധുരനെല്ലിക്ക), മികച്ച തിരക്കഥ: എ.വി. പ്രദീപ് (മധുരനെല്ലിക്ക).
മൂന്ന് ദിവസത്തെ ഭരത് പി.ജെ. സ്മാരക ദേശീയ ഡോക്യു ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റ് 28ന് 9നു സാഹിത്യ അക്കാഡമി ഹാളിൽ ആരംഭിക്കും. വൈകിട്ട് അഞ്ചിന് സംവിധായകൻ ഫാറൂഖ് അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. സിനിമാ നിരൂപകൻ ഐ. ഷൺമുഖദാസ് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. 60ലേറെ സിനിമകൾ പ്രദർശിപ്പിക്കും. 30ന് അഞ്ചിന് മന്ത്രി ആർ. ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംഗീത നാടക അക്കാഡമി പ്രസിഡന്റ് മട്ടന്നൂർ ശങ്കരൻകുട്ടി നടി പൗളി വത്സന് അഭിനയപ്രതിഭ പുരസ്‌കാരം സമ്മാനിക്കും. സെക്രട്ടറി കരിവള്ളൂർ മുരളി പി.ജെ. അനുസ്മരണ പ്രഭാഷണം നടത്തും. മറ്റു പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഫിലിം ഫെസ്റ്റ് ഡയറക്ടർ പ്രിയനന്ദനൻ, ജൂറി ചെയർമാൻ സി. രാവുണ്ണി, അംഗം ചാക്കോ ഡി. അന്തിക്കാട് എന്നിവർ പറഞ്ഞു.