 
തൃശൂർ : കലാപ്രവർത്തകരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ആത്മയുടെ നേതൃത്വത്തിൽ 31ന് സാഹിത്യ അക്കാഡമി ഹാളിൽ നടത്തുന്ന തൃശിവപേരൂർ നടനോത്സവത്തിന്റെ ഭാഗമായി കലോത്സവ രംഗത്ത് നിന്നുള്ള ഒരു കലാകാരന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിക്കും. കലോത്സവ നൃത്ത അദ്ധ്യാപനം, ഗാന പിന്നണി, ചമയം എന്നീ രംഗങ്ങളിൽ നിന്നുള്ള കലാപ്രവർത്തകരെ ആസ്വാദകർക്ക് നാമനിർദ്ദേശം ചെയ്യാം.
കലാകാരന്മാരുടെ സംഭാവനകളുടെ വിവരങ്ങളടങ്ങിയ നാമനിർദ്ദേശം 27 വരെ സമർപ്പിക്കാമെന്ന് (വാട്‌സ് ആപ് നമ്പർ 7994033508) ആത്മ പ്രസിഡന്റ് വി.എസ് കവിത, അംഗങ്ങളായ കണ്ണൻ തൃശിവപേരൂർ, കെ.വി ശ്രീജിത്ത് എന്നിവർ പറഞ്ഞു.