തൃശൂർ : എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിലെ തിരുനാളിന് വികാരി ഫാ.റോയ് ജോസഫ് വടക്കൻ ഇന്ന് വൈകിട്ട് 5.15ന് കൊടിയേറ്റും. തുടർന്ന് 28 വരെ വൈകിട്ട് 5.30നും കുർബാന, തിരി പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടാകും. 30ന് 6.45ന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമം, 7ന് കൂടുതുറക്കൽ ശുശ്രൂഷ, 7.30ന് പുഷ്പ കുരിശ് എഴുന്നള്ളിപ്പ്, 31ന് രാവിലെ വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 10ന് സമാപനം, ജനുവരി ഒന്നിന് 4ന് പ്രദക്ഷിണം, തുടർന്ന് സമാപന ആശിർവാദം, വർണമഴ. 2ന് വൈകിട്ട് 7ന് ബാൻഡ് വാദ്യ സൗഹൃദമത്സരം. 3 മുതൽ 7 വരെ വൈകിട്ട് 5.30ന് തിരിപ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും 8ന് എട്ടാമിടം ആചരണവും നടത്തുമെന്ന് ബിജു തോലത്ത്, ജസ്റ്റിൻ ആന്റണി, വിറ്റസ് വിൻസന്റ് എന്നിവർ പറഞ്ഞു.