തൃശൂർ: തേക്കിൻകാട് മൈതാനത്ത് രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ജില്ലാ യു.ഡി.എഫ് പ്രതിഷേധക്കട ആരംഭിച്ചു. വീട്ടമ്മമാരായ ലില്ലി, ഭാനുമതിക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് അദ്ധ്യക്ഷനായി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഡിസംബർ 31ന് മുൻപായി വിവിധ ദിവസങ്ങളിലായി 100 കടകൾ യു.ഡി.എഫ് കമ്മിറ്റികൾ നടത്തും.
ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, തോമസ് ഉണ്ണിയാടൻ, ജോസഫ് ടാജറ്റ്, ടി.എം. അമീർ (മുസ്‌ലിം ലീഗ്), സി.വി. കുര്യാക്കോസ് (കേരളാ കോൺഗ്രസ്), പി.എം. ഏലിയാസ് (കേരളാ കോൺഗ്രസ് ജെ), പി.ആർ.എൻ. നമ്പീശൻ (സി.എം.പി), ലോനപ്പൻ ചക്കച്ചാംപറമ്പിൽ (ഫോർവേർഡ് ബ്ലോക്ക്), മനോജ് ചിറ്റിലപ്പിള്ളി (ജനദാതൾ) കെ.സി. കാർത്തികേയൻ (ഡി.സി.കെ), കെ.എൻ. പുഷ്പാംഗദൻ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഷാജി കോടങ്കടത്ത്, എൻ.കെ. സുധീർ, കെ.കെ. ബാബു, ബൈജു വർഗീസ്, സജി പോൾ, സി.ബി. ഗീത, എ. പ്രസാദ്, സി.എസ്. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.