തൃശൂർ: താൻ എടുക്കുന്ന നിലപാടുകൾ കൊണ്ട് രാഷ്ട്രീയത്തിൽ തനിക്ക് ഉണ്ടാകുന്ന നഷ്ടങ്ങളെ ഓർത്ത് ദുഃഖിക്കാത്ത പി.ടി. തോമാസിന്റെ ശൈലി യുവ തലമുറയ്ക്ക് മാതൃകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. ഡി.സി.സി ഓഫീസിൽ പി.ടി. തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി.
നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, സുനിൽ അന്തിക്കാട്, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ, എൻ.ആർ. സതീശൻ, സി.ഐ. സെബാസ്റ്റ്യൻ, കെ. ഗോപാലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, കല്ലൂർ ബാബു, സജീവൻ കുരിയച്ചിറ, സുബി ബാബു, ടി.എം. രാജീവ്, എം.എസ് . ശിവരാമകൃഷ്ണൻ, പി. ശിവശങ്കരൻ, സുനിൽ ലാലൂർ, സി.എസ്. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.