പുതുക്കാട്: വരന്തരപ്പിള്ളി ഗ്യാലക്‌സി ക്ലബിന്റെ 20-ാം വാർഷികാഘോഷം, ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം, കുടുംബ സംഗമം എന്നിവ 31ന് വൈകിട്ട് 6 മുതൽ ക്ലബ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ആദരണീയം, കലാപരിപാടികൾ, ഗാനമേള, ഫയർ ഡിസ്‌പ്ലേ തുടങ്ങിയ പരിപാടികളും ഉണ്ടാകും. വൈകിട്ട് 6ന് ഇൻഡോർ സ്റ്റേഡിയം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ക്ലബ് പ്രസിഡന്റ് ഔസേഫ് ചെരടായി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ക്ലബ് ഭാരവാഹികളായ, ഔസേഫ് ചെരടായി, പരമേശ്വരൻ വെട്ടിയാട്ടിൽ, വി.കെ. വിജയൻ, പി.കെ. രവിദാസ് എന്നിവർ പങ്കെടുത്തു.