 
ചാലക്കുടി: നായരങ്ങാടിയിൽ അനധികൃതമായി മണ്ണെടുത്ത രണ്ടു വാഹനങ്ങൾ ചാലക്കുടി പൊലീസ് പിടികൂടി. താഴൂർ റോഡ് പരിസരത്തെ പറമ്പിൽ നിന്നാണ് എയ്ഷറും ജെ.സി.ബിയും പിടിച്ചെടുത്തത്. എസ്.എച്ച്.ഒ: കെ.എസ്. സന്ദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിടികൂടിയ വാഹനങ്ങൾ ജിയേളജി വകുപ്പിന് കൈമാറും. ചാലക്കുടിയിൽ രണ്ടാഴ്ചയായി നിലച്ച അനധികൃത മണ്ണുകടത്തൽ വീണ്ടും സജീവമായെന്നാണ് വിവരം. ചില പൊലീസ് ഉദ്യോഗസ്ഥരുടെ മൗന സമ്മതത്തോടെയാണ് ഇതു നടക്കുന്നതെന്നും ആരോപണമുയരുന്നു.