1
തെങ്ങ് വീണ് കേട് സംഭവിച്ച കരുമരക്കാട് ശിവക്ഷേത്രം.

വടക്കാഞ്ചേരി: ശക്തമായി വീശിയടിച്ച കാറ്റിൽ വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിന്റെ പിൻഭാഗത്തേക്ക് തെങ്ങ് കടപുഴകി വീണ് ക്ഷേത്രത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഓടുകളും പട്ടികയും കഴുക്കോലുകളും തകർന്ന നിലയിലാണ്. ആർക്കും പരിക്കില്ല. മരം പിന്നീട് മുറിച്ചു മാറ്റി.