christmas-sahayam
ന്യൂനപക്ഷ മോർച്ച കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് സൗഹൃദ സായാഹ്നത്തിൽ ഫാദർ ഫ്രാൻസിസ് താണിയത്ത് കേക്ക് മുറിക്കുന്നു.

കൊടുങ്ങല്ലൂർ: ന്യൂനപക്ഷ മോർച്ച കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു. ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് പി.വി. ജയിംസ് അദ്ധ്യക്ഷനായി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള ഉദ്ഘാടനം ചെയ്തു. ചാപ്പാറ ഇടവക വികാരി ഫാദർ ഫ്രാൻസിസ് താണിയത്ത് ക്രിസ്മസ് സന്ദേശം നൽകി. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, ടി.ബി. സജീവൻ, ടി.എസ്. സജീവൻ, അഡ്വ. ജിതിൻ ചെമ്പ്ര തുടങ്ങിയവർ സംസാരിച്ചു. പ്രജീഷ് ചള്ളിയിൽ സ്വാഗതവും ജിബി വെലിപറമ്പിൽ നന്ദിയും പറഞ്ഞു.