ചാലക്കുടി: ശിവഗിരി തീർത്ഥാടനത്തിന്റെ അന്നദാനത്തിലേക്ക് ഗുരുധർമ്മ പ്രചരണ സഭ ജില്ലാകമ്മിറ്റി 25 ചാക്ക് അരി സമർപ്പിക്കും. അരി ശേഖരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.എം. വേലായുധൻ മാസ്റ്റർക്ക് തുക കൈമാറി മാള എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.കെ. സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.യു. വേണുഗോപാൽ, ട്രഷറർ സദാനന്ദൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഡിസംബർ 30ന് ശിവഗിരിയിൽ അരി സമർപ്പിക്കും. ഗുരുധർമ്മ പ്രചരണ സഭയുടെ പ്രവർത്തകർ സ്വന്തം ഭവനങ്ങളിൽ നിന്നും ഓരോ പിടി അരിയും ശേഖരിച്ച് തലയിൽ കെട്ടുമായി ശബരില തീർത്ഥാടന മാതൃകയിലാണ് ശിവഗിരിയിലേക്ക് നീങ്ങുക. തലയിലെ കെട്ടുകളുമായി ശ്രീനാരായണ ഭക്തർ മഹാസമാധിയുടെ പടികൾ, തലയിലെ കെട്ടുകളുമായി കയറും. തുടർന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ അന്നദാനത്തിന്റെ അരി ഏറ്റുവാങ്ങും.