cpi-

തൃശൂർ: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതിന്റെ തൊണ്ണൂറ്റിയേഴാം വാർഷികം സി.പി.ഐ തൃശൂർ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ആഘോഷിക്കും. ഡിസംബർ 26ന് രാവിലെ പത്തിന് തൃശൂർ ജവഹർ ബാലഭവൻ ഹാളിൽ ചേരുന്ന സ്ഥാപക ദിനാഘോഷ സമ്മേളനം മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, റവന്യൂ മന്ത്രി കെ. രാജൻ, രാജാജി മാത്യു തോമസ് തുടങ്ങിയവർ സംബന്ധിക്കും.