kailasa

തൃശൂർ: മുല്ലക്കര കൈലാസനാഥ വിദ്യാനികേതനിൽ സ്‌പെഷ്യൽ ഫുട്‌ബാൾ ഗ്രൗണ്ട് ഉദ്ഘാടനം കേരള യുണൈറ്റഡ് കോച്ച് സെന ഫനായ് നിർവഹിച്ചു. കുട്ടികളിൽ വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബാളിനോടുള്ള അഭിനിവേശം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം പദ്ധതിക്ക് തുടക്കമിട്ടത്. ചടങ്ങിൽ സ്‌കൂൾ മാനേജർ സീജോ പുരുഷോത്തമൻ, പ്രിൻസിപ്പൽ റസീന കടേങ്ങൽ എന്നിവരും അദ്ധ്യാപക അനദ്ധ്യാപക പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു.