തൃപ്രയാർ: കഴിമ്പ്രം ബീച്ചിൽ ഒരാഴചയിലേറെ നീണ്ടുനിൽക്കുന്ന മണപ്പുറം ബീച്ച് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും. വൈകിട്ട് 3ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ശേഷം ബീച്ച് ഫെസ്റ്റിവൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മെഗാ തിരുവാരക്കളി, വനിതാ വോളിബാൾ എന്നിവ നടക്കും. 25ന് വൈകിട്ട് മെഗാ കാൻവാസിൽ ചിത്രരചന, ചെസ് മത്സരം, തുടർന്ന് മെഗാഷോ സിനി ആർട്ടിസ്റ്റ് ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ നേത്ര പരിശോധനാ ക്യാമ്പ്, വൈകിട്ട് 3ന് വൺ ഇന്ത്യാ കൈറ്റ് ഫെസ്റ്റ്, കവിയരങ്ങ്, തിരുമുടിയാട്ടം, 27ന് രാവിലെ ആയുർവേദ മെഡിക്കൽ ക്യാമ്പ്, വൈകിട്ട് അഖിലകേരള കബഡി മത്സരം, വടംവലി മത്സരം, 28ന് വൈകിട്ട് ആൽമരം മ്യൂസിക്കൽ ബാൻഡ്, 29ന് രാവിലെ പാചകമത്സരം, അലോപ്പതി മെഡിക്കൽ ക്യാമ്പ്, നൃത്തസായാഹ്നം, 30ന് അവാർഡ് നിശ ദിനേശ് പള്ളത്ത് ഉദ്ഘാടനം ചെയ്യും. 31ന് വൈകിട്ട് 6ന് സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 7ന് വിവധതലങ്ങളിൽ മികവു പുലർത്തിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കും. റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. രാത്രി 8ന് മ്യൂസിക്കൽ ഡി.ജെ നൈറ്റ്, 12ന് ക്രിസ്മസ് പാപ്പ ഫയർഷോ എന്നിവയുണ്ടാകും. ഫെസ്റ്റിവലിൽ ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകൾ, ചൈനിസ് പിവണന മേള, കരകൗശല സ്റ്റാളുകൾ തുടങ്ങിയവയുണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.