ചേർപ്പ്: ഐ.എൻ.ടി.യു.സി പാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി എ.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാലമുരളി അദ്ധ്യക്ഷനായി. ടി.എം. മോഹനൻ, കെ.വി. ജോൺസൺ, സി.ആർ. മണി, എം.സി. കുട്ടപ്പൻ, വാസുദേവൻ കാട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.
ചേർപ്പ്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ. കരുണാകരന്റെ ഓർമ്മ ദിനം കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എം.കെ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ ആന്റണി അദ്ധ്യക്ഷനായി. കെ.കെ. അശോകൻ, സി.കെ. ഭരതൻ, സി.കെ. വിനോദ്, വി.എൻ. സുരേഷ്, വിദ്യ രമേഷ് എന്നിവർ പ്രസംഗിച്ചു.
പാറളം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ. കരുണാകരൻ അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ അദ്ധ്യക്ഷനായി. എം. സേതുമാധവൻ, എ.ജി. ജ്യോതിബസു, ടോമി പെല്ലിശ്ശേരി, സന്തോഷ്കുമാർ സെൻ, എ.ഡി. ജോണി എന്നിവർ പ്രസംഗിച്ചു.