എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കേരഗ്രാമം പദ്ധതി ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: തെങ്ങിന്റെ ഉത്പാദനക്ഷമത മെച്ചപ്പെടുത്താൻ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ എറിയാട് പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി. എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനില മാത്യു, ഹഫ്‌സൽ, നൗഷാദ് കറുകപ്പാടത്ത് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ പി.ജി. സുജിത്ത് ക്ലാസെടുത്തു. തെങ്ങിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ഒന്നാം വർഷം 25.67 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കേരഗ്രാമം പദ്ധതി
കർഷകർക്ക് തെങ്ങിന്റെ തടംതുറക്കൽ, കുമ്മായം, ജൈവവളം, രാസവളം, മഗ്‌നീഷ്യം സൾഫേറ്റ് തുടങ്ങിയവക്ക് സബ്‌സിഡിയും പമ്പ് സെറ്റ്, സബ്‌സിഡി നിരക്കിൽ തെങ്ങുകയറ്റ യന്ത്രം, ഇടവിള കൃഷിക്ക് സൗജന്യ നടീൽ വസ്തു വിതരണം, രോഗബാധിതമായ തെങ്ങ് വെട്ടുന്നതിന് സബ്‌സിഡി, തെങ്ങിൻത്തൈ വിതരണം, കമ്പോസ്റ്റ് യൂണിറ്റ് നിർമ്മാണം തുടങ്ങി വിവിധ ഘടകങ്ങൾ അടങ്ങിയ പദ്ധതിയാണ് കേരഗ്രാമം.