കെ. കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണം.
ഗുരുവായൂർ: കെ. കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. മഞ്ജുളാൽ പരിസരത്ത് അലങ്കരിച്ച് തയ്യാറാക്കിയ കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സദസ് മുതിർന്ന കോൺഗ്രസ് നേതാവ് മോഹൻദാസ് ചേലനാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സ്റ്റീഫൻ ജോസ് അദ്ധ്യക്ഷനായി. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പി.ഐ. ലാസർ, അരവിന്ദൻ പല്ലത്ത്, ശശി വാറണാട്ട്, ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, വി.കെ. സുജിത്ത്, കെ.പി.എ റഷീദ്, ടി.വി. കൃഷ്ണദാസ്, ശശി വല്ലാശ്ശേരി, കെ. പ്രദീപ് കുമാർ, വി.കെ. ജയരാജ്, പി.എം. വഹാബ് , പോളീ ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.