udgadanam
കോടാലി എസ്.എൻ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂൾ വാർഷികാഘോഷം നടി ശ്രീരേഖ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു.

കോടാലി: ശ്രീനാരായണ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂൾ വാർഷികാഘോഷം ഗുരുപ്രഭ 22 നടി ശ്രീരേഖ സന്ദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സി.ജി. രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.എസ്. ഉഷ റിപ്പോർട്ടവതരിപ്പിച്ചു. വിരമിക്കുന്ന അദ്ധ്യാപകൻ, ഐ.ആർ. രാജൻ, ഓഫീസ് സ്റ്റാഫ്, ഇ.ആർ. അജിത എന്നിവരെ ആദരിച്ചു. എസ്.എൻ ട്രസ്റ്റ് സെക്രട്ടറി ഇ.എൻ. ശശി, മോഹനൻ വടക്കേടത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, സജീവ് വെട്ടിയാട്ടിൽ, പി.പി. സത്യൻ, എസ്.എൻ.ഡി.പി കൊടകര യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തംമ്പാടൻ, വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എം.ബി. ഷാജി, സ്‌കൂൾ ക്ഷേമസമിതി പ്രസിഡന്റ് സി.പി. ഉണ്ണിക്കൃഷ്ണൻ, ഐ.ആർ. ബാലകൃഷ്ണൻ, മാതൃസമിതി പ്രസിഡന്റ് സഞ്ജു സുബി, സാംസ്‌കാരിക സമിതി പ്രസിഡന്റ് ശ്രീരഞ്ജന, സ്‌കൂൾ ലീഡർ ആൻസി ചുള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.