വടക്കാഞ്ചേരി: വടക്കാഞ്ചേരി ടൗണിൽ കോടതിക്കു മുൻവശം മദ്ധ്യവയസ്‌ക കാലുതെന്നി കാനയിലേക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് നിയോജക മണ്ഡലംതല മോണിറ്ററിംഗ് യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർദ്ദേശിച്ചു. പാരപ്പറ്റ് പോലുള്ള താത്കാലിക സംവിധാനം സ്ഥാപിച്ച് അടിയന്തരമായി അപകട സാദ്ധ്യത ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.