
വടക്കാഞ്ചേരി: മദ്ധ്യവയസ്‌ക കാനയിലേക്ക് വീണ് പരിക്കു പറ്റിയ സംഭവത്തിൽ അപകട സാദ്ധ്യത അടിയന്തരമായി പരിഹരിക്കാൻ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നിർദ്ദേശം. പാരപ്പറ്റ് പോലുള്ള താത്കാലിക സംവിധാനം സ്ഥാപിച്ച് അടിയന്തരമായി അപകട സാദ്ധ്യത ഒഴിവാക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് നിയോജക മണ്ഡലം തല മോണിറ്ററിംഗ് ടീം യോഗം ചേർന്നു. ചാവക്കാട് വടക്കാഞ്ചേരി റോഡ് ഓട്ടുപാറ കുന്നംകുളം റോഡിലെ കൾവർട്ടും വേലൂർ കുറാഞ്ചേരി റോഡിൽ നിർമ്മാണം പൂർത്തീകരികരിക്കാനുള്ള ഭാഗവും അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വിഭാഗം റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരീഷ് സി.എം, ബിൽഡിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ബിജി, റോഡ്‌സ് വിഭാഗം വടക്കാഞ്ചേരി അസിസ്റ്റന്റ് എൻജിനീയർ ഹാപ്പി ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.