ട-sc
എട്ടുമനയിലെ സ്വകാര്യ മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ സമരം.

ചേർപ്പ്: സമീപ വാസികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ എട്ടുമനയിൽ മൂന്ന് വർഷത്തോളമായി പ്രവർത്തിക്കുന്ന

സ്വകാര്യ മാലിന്യ സംസ്‌കരണ യൂണിറ്റിനെതിരെ ജനകീയസമരം. സ്ഥാപനം അടച്ചുപൂട്ടണമെന്ന്‌ സമരസമിതി കളക്ടറോട് ആവശ്യപ്പെട്ടു. പ്രദേശത്ത് പ്രവർത്തിക്കുന്ന ട്യൂഷൻ ക്ലാസിലെ കുട്ടികൾക്ക് ചൊറിച്ചിലും, ഛർദ്ദിയും ഉണ്ടായതായും കൊതുക്, ഇഴജന്തുക്കൾ എന്നിവയുടെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. നിരവധി വീടുകളാണ് പ്ലാന്റിന് സമീപത്തുള്ളത്. വീടുകളിലെ കിണറിൽ പ്രത്യേകതരം പാടകൾ നിറഞ്ഞ് വെള്ളം മലിനമാകുന്ന സ്ഥിതിയാണ്. നാട്ടുകാർ ചേർപ്പ് പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. എത്രയും വേഗം അധികൃതർ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടിക്കൃഷ്ണൻ നടുവിൽ, പി.സി. അശോകൻ, അജി പൂക്കാട്ടിൽ, പി.ജി. സുധീരൻ, റാഫി, അനൂപ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.