congress
സി.കെ.ജി വൈദ്യർ അനുസ്മരണം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: കോൺഗ്രസ് നേതാവായിരുന്ന സി.കെ.ജി വൈദ്യർ കക്ഷി രാഷ്ട്രീയത്തിനതീതമായി നാടിന്റെ പൊതുതാത്പര്യങ്ങൾക്കായി നിലകൊണ്ട വ്യക്തിത്വമായിരുന്നുവെന്ന് വി.എം. സുധീരൻ. സി.കെ.ജി വൈദ്യരുടെ മൂന്നാം ചരമവാർഷികത്തിൽ നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എൻ. സിദ്ധപ്രസാദ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ മുഖ്യപ്രഭാഷണം നടത്തി. ബാലചന്ദ്രൻ വടക്കേത്ത് മുഖ്യാതിഥിയായി. സുനിൽ അന്തിക്കാട്, അനിൽ പുളിക്കൽ, വി.ആർ. വിജയൻ, കെ. ദീലീപ് കുമാർ, സുനിൽ ലാലൂർ, സി.ജി. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.