sajeev

ഡോ. പി. സജീവ് കുമാറിന്റെ പുസ്തകം 'അറിയാം എന്താണ് ആരോഗ്യമെന്ന്' ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എഴുത്തുകാരി സുജയനമ്പ്യാർക്കു നൽകി പ്രകാശനം ചെയ്യുന്നു.

തൃശൂർ: കുട്ടികൾക്ക് ആരോഗ്യവും ഭക്ഷണശീലങ്ങളും ലളിതമായി പരിചയപ്പെടുത്തുന്ന ഡോ. പി. സജീവ് കുമാറിന്റെ പുസ്തകം 'അറിയാം എന്താണ് ആരോഗ്യമെന്ന്' ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എഴുത്തുകാരി സുജയ നമ്പ്യാർക്ക് നൽകി പ്രകാശനം ചെയ്തു. പുസ്തകപ്പുരയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഡോ. സുകുമാർ അഴീക്കോട് ഇടത്തിൽ നടന്ന ചടങ്ങിൽ കവി നഫീസത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു. വിജേഷ് എടക്കുന്നി, ഡോ. കെ.ആർ. ബീന, സുമതി നാരായണൻകുട്ടി, ഷിജി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോ. പി. സജീവ് കുമാർ നന്ദി പറഞ്ഞു.