toddy

ചാലക്കുടി: ചാലക്കുടി റേഞ്ചിലെ നാലാം ഗ്രൂപ്പ് കള്ള് ഷാപ്പുകൾ ശനിയാഴ്ച മുതൽ അടച്ചുപൂട്ടി. തൊഴിലാളി പ്രശ്‌നത്തിൽ പൊലീസിന്റേയും എക്‌സൈസിന്റേയും അനധികൃത ഇടപെടൽ മൂലമാണ് ഷാപ്പുകൾ അടച്ചുപൂട്ടുന്നതന്ന് ലൈസൻസി, യൂണിയൻ നേതാക്കളെ അറിയിച്ചു. ചെത്ത് തൊഴിലാളികളുടെ കള്ളിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഷാപ്പ് മാനേജർക്കോ നടത്തിപ്പുകാരനോ അധികാരം ഇല്ലെന്നാണ് ഉദ്യോഗസ്ഥൻമാർ നിലപാട് സ്വീകരിച്ചതാണ് പ്രശ്‌നം. ഷാപ്പുകൾ എത്രയും വേഗം തുറന്ന് പ്രവർത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ നേതാക്കൾ എക്‌സൈസ് സി.ഐയെ സമീപിച്ചു. എ.വി. ഉണ്ണിക്കൃഷ്ണൻ, സി.എ. ബാബു, പി.എൻ. ഷാനവാസ്, ഇ.കെ. രാധാകൃഷ്ണൻ, എം.വി. അനിലൻ, ടി.കെ. രാജൻ, ഇ.വി. വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് എക്‌സൈസ് ഇൻസ്‌പെക്ടർക്ക് കത്ത് നൽകിയത്.