 
വടക്കാഞ്ചേരി: വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷനും ചുമട്ടുതൊഴിലാളികളും ചേർന്ന് വ്യാപാര ഭവനിൽ വച്ച് ക്രിസ്മസ് സൗഹാർദ സംഗമം സംഘടിപ്പിച്ചു. 20 വർഷത്തിലേറെയായി യാതൊരു തർക്കവും പണിമുടക്കുമില്ലാതെയാണ് മർച്ചന്റ് അസോസിയേഷനും തൊഴിലാളികളും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ഗോകുലൻ, പി.എസ്. അബ്ദുൾ സലാം, കെ.എ. അബ്ദുൾ ലത്തീഫ്, വി.വി. ഫ്രാൻസീസ്, എൽദോ പോൾ, സി.എ. ഷംസുദീൻ, പ്രശാന്ത് മേനോൻ, പ്രശാന്ത് മല്ലയ്യ എന്നിവരും വിവിധ യൂണിയൻ പ്രവർത്തകരും പങ്കെടുത്തു.