കൊടുങ്ങല്ലൂർ: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ കമ്മ്യൂണിക്കേഷൻ ആൻഡ് ആർട്‌സിലെ ജാതി വിവേചനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ആവശ്യപ്പെട്ടു. കെ.ആർ. നാരായണന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ നടക്കുന്ന ജാതി വിവേചനം പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. അഡ്മിഷൻ സമയത്തെ സംവരണ അട്ടിമറി മുതൽ ഡയറക്ടറുടെ വീട്ടിൽ അടിമ വേല ചെയ്യാനുള്ള നിർദ്ദേശം വരെ നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ ആ സ്ഥാനത്ത് നിന്ന് നീക്കണമെന്നും, ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെതിരെ നടപടി സ്വീകരിക്കണമെന്നും കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ആവശ്യപ്പെട്ടു.