വലപ്പാട്: സ്‌നേഹസന്ദേശ ജാഥയുമായി അംഗൻവാടിയിലേക്ക് കുട്ടികളുടെ ക്രിസ്മസ് കരോൾ. വലപ്പാട് ജി.ഡി.എം എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സന്ദേശജാഥ നടത്തിയത്. അദ്ധ്യാപകരും രക്ഷിതാക്കളും പങ്കുചേർന്നു. ഗ്രൂപ്പ് ഡാൻസ് ഫ്യൂഷൻ, ക്രിസ്മസ് സന്ദേശനാടകം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. ചിത്ര അംഗൻവാടിയിലേക്ക് നടന്ന ജാഥയ്ക്ക് പ്രധാനാദ്ധ്യാപകൻ സി.കെ. ബിജോയ്, പി.ടി.എ പ്രസിഡന്റ് ഷൈനി സജിത്ത്, പി.എം. റഷീദ്, എം.എ. ശ്രീദേവി, സുബ്രഹ്മണ്യൻ രാമത്ത്, ജയന്തൻ കുന്നുങ്ങൽ, വസന്തൻ അഞ്ചങ്ങാടി, സുരേഷ്ബാബു പാടത്തിൽ എന്നിവർ നേത്യത്വം നൽകി.