തൃപ്രയാർ: എൻ.ഇ.എസ് കോളേജ് അത്‌ലറ്റിക് മീറ്റ് വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടിയ ശിവപ്രിയ ഉദ്ഘാടനം ചെയ്തു. എൻ.ഇ.എസിന്റെ സ്‌നേഹോപഹാരം സെക്രട്ടറി വി.ബി. ഷെരീഫ് ശിവപ്രിയയ്ക്ക് നൽകി. പ്രിൻസിപ്പൽ പ്രൊഫ. സി.എൻ. വിശ്വനാഥൻ, വി. ശശിധരൻ മാസ്റ്റർ, പി.കെ. വിശ്വംഭരൻ, എ.എൻ. സിദ്ധപ്രസാദ്, ഇ.എൻ.ആർ. കൃഷ്ണൻ, കെ.കെ. ഭാസ്‌കരൻ, മോഹനൻ വയ്ക്കാട്ടിൽ എന്നിവർ സംസാരിച്ചു. മാർച്ച് പാസ്റ്റിന് ശ്രീദേവി എ.കെ, നിസരി കെ.ബി, ദീപ എം.ബി എന്നിവർ നേതൃത്വം നൽകി.