thaicondo

തൃശൂർ : സംസ്ഥാന ജൂനിയർ തയ്ക്വാൻഡോ ചാമ്പ്യൻഷിപ് 29, 30 തിയതികളിൽ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 600ൽ പരം താരങ്ങൾ പങ്കെടുക്കും. 29ന് 5ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 30ന് രാവിലെ 9ന് മത്സരമാരംഭിക്കും.

11.30ന് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് സമാപിക്കും. മത്സര വിജയികൾ ജനുവരിയിൽ ആന്ധ്രാപ്രദേശിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടുമെന്ന് ഭാരവാഹികളായ എം.കെ.ഷബീബ്, ബഷീർ താമരത്ത്, കെ.രാമചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.