
തൃശൂർ : ടി.ആർ എഡ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീനാരായണ അവാർഡ് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വിക്ക് സമ്മാനിക്കും. ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 5ന് 10ന് തൃശൂർ വടക്കേച്ചിറ റോഡിലെ ഭാരതീയ വിദ്യാഭവൻ സർവധർമ്മ മൈത്രി ഹാളിൽ നടത്തുന്ന ടി.ആർ.രാഘവൻ അനുസ്മരണ ചടങ്ങിൽ ടി.എൻ പ്രതാപൻ എം.പി അവാർഡ് സമർപ്പിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ പ്രഭാഷണം നടത്തും. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ നവോത്ഥാനം പ്രസക്തിയും പ്രതിസന്ധിയും' വിഷയം അവതരിപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ടി.ആർ.വിജയകുമാർ, സ്വാഗതസംഘം ചെയർമാൻ പി.വി.കൃഷ്ണൻ നായർ, പ്രോഗ്രാം കോഓർഡിനേറ്റർ അഡ്വ.പി.ആർ.വിവേക് എന്നിവർ പത്രസമ്മേളത്തിൽ പറഞ്ഞു