devaswam

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ ധന്വന്തരി ഡയാലിസിസ് സെന്റർ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ സ്വിച്ച്ഓൺ നിർവഹിച്ചു. മുൻ ദേവസ്വം ബോർഡ് അംഗം വി.കെ അയ്യപ്പൻ, ഡിവിഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ്, കല്യാൺ സിൽക്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ് പട്ടാഭിരാമൻ, റോട്ടറി ക്ലബ്ബ് പ്രതിനിധികളായ ഹരിഹരൻ, അഡ്വ.ആന്റോ ഡേവിസ്, പ്രകാശ് അയ്യർ, പി.വി സജീവ്, അശ്വനി ഹോസ്പിറ്റൽ ചെയർമാൻ ഒ.പി അച്യുതൻകുട്ടി, പി.ഡി ശോഭന, പി.വിമല, ഷൈമോൾ സി.വാസു എന്നിവർ പ്രസംഗിച്ചു. ദേവസ്വം ബോർഡ് ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ തൃശൂർ അശ്വനി ആശുപത്രിയുടെ സഹകരണത്തോടെയാണ് സെന്റർ ആരംഭിച്ചത്. ആറ് യൂണിറ്റുകളാണ് സജ്ജമാക്കിയത്. ഈ സെന്ററിലേക്ക് കല്യാൺ സിൽക്‌സ്, ബഹ്‌സാദ് ഗ്രൂപ്പ്, റോട്ടറി ക്ലബ്ബ് എന്നീ സ്ഥാപനങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാറും മെഷീനറികൾ സംഭാവന ചെയ്തു.