 
പുതുക്കാട്: ആന്റണി കൂറ്റുക്കാരനെ ഐ.എൻ.ടി.യു.സി സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. തോട്ടം, ഓട്ടുകമ്പനി, നൂൽ കമ്പനി, ചുമട്ട് തൊഴിലാളി, നിർമ്മാണം എന്നീ മേഖലയിലെ ഒട്ടേറെ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയാണ്. നിലവിൽ ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗവും നാഷണൽ പ്ലന്റേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ സെക്രട്ടറിയുമാണ്. ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ കമ്മിറ്റിയിൽ 15 വർഷമായി ഭാരവാഹിയായിരുന്നു.