m-e-s

വെള്ളാങ്ങല്ലൂർ: എം.ഇ.എസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം വെള്ളാങ്ങല്ലൂരിൽ ജില്ലാ പ്രസിഡന്റ് വി.എം. ഷൈൻ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീൻ സാഹിബിന് സ്വീകരണം നൽകി. താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ അദ്ധ്യക്ഷനായി.

താലൂക്ക് സെക്രട്ടറി എം.എം. അബ്ദുൽ നിസാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് ഷമീർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം നവാസ് കാട്ടകത്ത്, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം അയൂബ് കരൂപ്പടന്ന, സുരാജ് ബാബു, പി.എം. അബ്ദുൽ ഗഫൂർ, എം.എസ്. മുഹമ്മദാലി, അബ്ദുലു ഹാജി എന്നിവർ പ്രസംഗിച്ചു.