ചാലക്കുടി: പോട്ട ചർച്ച് മൈതാനിയിൽ നടക്കുന്ന പോട്ട ഫെസ്റ്റിന് ജനത്തിരക്കേറി. ക്രിസ്മസ് ദിനത്തിൽ ആയിരങ്ങൾ കാർണിവൽ കാണാനെത്തി. ഷോപ്പിംഗ് ഫെസ്റ്റ്, അമ്യുസ്‌മെൻ പാർക്ക് എന്നിവയിലേയ്ക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുന്നു. മുപ്പത് അടി ഉയരത്തിലെ ക്രിസ്മസ് പപ്പാനി ജനശ്രദ്ധയാകർഷിക്കുന്നു. സ്റ്റേജ് ഷോ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയും നടക്കുന്നുണ്ട്. പരിസരത്തെ അഞ്ചു വാർഡുകളിൽ നിന്നും പുറപ്പെട്ട ക്രിസ്മസ് കരോൾ രാത്രിയിൽ ഫെസ്റ്റ് മൈതാനിയിലെത്തി. ആയിരങ്ങൾ പങ്കെടുത്ത കരോൾ ചരിത്ര സംഭവമായി. വിവിധ വാർഡ് വികസന സമിതികളും പോട്ട ഗ്രാമീണ വായനശാലയും ചേർന്ന് സംഘടിപ്പിച്ച ഫെസ്റ്റ് 31ന് സമാപിക്കും. തോമസ് മേലേപ്പുറം ചെയർമാനും വത്സൻ ചമ്പക്കര കോ-ഓർഡിനേറ്ററുമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.