കൊടുങ്ങല്ലൂർ: കോട്ടപ്പുറം കത്തീഡ്രലിൽ പാതിര കുർബാന നടക്കുന്നതിനിടെ മദ്യലഹരിയിൽ പൊതുജന ശല്യം ഉണ്ടാക്കിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ലോകമലേശ്വരം കാവിൽക്കടവ് കൈതത്തറ ജിസ്‌മോൻ (19), കാവിൽക്കടവ് കാഞ്ഞിരത്തറയിൽ രാഹുൽ രാജ് (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ കൗൺസിലർ വി.എം ജോണിയെ പ്രതികൾ പള്ളി കവാടത്തിനടുത്ത് വച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് പ്രതികളെ വളഞ്ഞു വെച്ച് പൊലീസിൽ ഏൽപ്പിച്ചു.