christmas

തൃശൂർ: സമൂഹത്തിലെ ഭിന്നതകൾ ഇല്ലാതാക്കാനുള്ള അവസരമാണ് ക്രിസ്മസ് പോലുള്ള ആഘോഷങ്ങളെന്ന് നടൻ സുരേഷ് ഗോപി. ക്രിസ്തു ദേവൻ മനുഷ്യരാശിയെ പഠിപ്പിച്ചത് എല്ലാവരെയും സ്‌നേഹിക്കാനാണ്. ആ സന്ദേശം ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിയട്ടെ. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ് തനിക്ക് ക്രിസ്മസ് എന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ജോയ്‌സ് പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. കൽദായ സുറിയാനിസഭ മെത്രാപ്പോലീത്ത മാർ ഓഗിൻ കുര്യാക്കോസ്, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സ്വാമി പുരുഷോത്തമാനന്ദ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ബിജോയ് തോമസ് തുടങ്ങിയവർ സംസാരിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ടോണി പോൾ ചാക്കോള അദ്ധ്യക്ഷനായി.