
അത്താണി: തിരുത്തിപറമ്പ് ചിറയത്ത് മഞ്ഞില വീട്ടിൽ സ്റ്റീഫൻ ( സ്റ്റീഫൻ മഞ്ഞില 56) നിര്യാതനായി. മുണ്ടത്തിക്കോട് മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.എൻ ബാലകൃഷ്ണൻ മന്ത്രിയായിരിക്കുമ്പോൾ പേഴ്‌സണൽ സ്റ്റാഫ് അംഗമായി പ്രവർത്തിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് യു.ഡി ക്ലർക്കാണ്. എൻ.ജി.ഒ അസോസിയേഷന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്നു. കോൺഗ്രസിന്റെ സമുന്നത നേതാക്കളിൽ ഒരാളാണ്. ഭാര്യ: ഷീന (അദ്ധ്യാപിക). മക്കൾ : ഡോ:ജോയൽ മഞ്ഞില (വടക്കാഞ്ചേരി നഗരസഭ കൗൺസിലർ), ജോവിയ. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുത്തിപറമ്പ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.