1

തൃശൂർ: കടപ്പുറം പഞ്ചായത്തിലെ 2019 ഡിസംബർ 31 വരെയുള്ള സാമൂഹിക സുരക്ഷാ പെൻഷന് ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് ഇനിയും പൂർത്തിയാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് സ്വന്തം ചെലവിൽ മസ്റ്റർ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനും എല്ലാ മാസവും 1 മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലെന്ന കാരണത്താൽ പെൻഷൻ തടയപ്പെട്ടവർ മാത്രമേ മസ്റ്ററിംഗ് നടത്തേണ്ടതുള്ളൂ.